പരിക്കിനെ തുടര്‍ന്ന് കോമൺവെൽത്ത് ഗെയിംസിൽ നിന്ന് വിട്ട് നില്‍ക്കുന്ന ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്‌വാള്‍ ആരാധകരോട് ക്ഷമ ചോദിച്ചു. കാലിലേറ്റ പരിക്ക് ഭേദമാകാത്തതിനാലാണ് ഗെയിംസിൽ കളിക്കാൻ കഴിയാത്തതെന്നും അസോസിയേഷനിലെ ആരും തന്നോട് പങ്കെടുക്കണമെന്ന് നിർബന്ധിച്ചില്ലെന്നും സൈന പറഞ്ഞു.
അതേസമയം, ഇന്ത്യയുടെ ബാഡ്മിന്റൺ സംഘം മികച്ച ടീമാണെന്നും സിന്ധുവിനും ജ്വാലയ്ക്കും അശ്വിനിക്കും കാശ്യപിനുമെല്ലാം സ്വർണം ഉറപ്പാണെന്നും സൈന പറഞ്ഞു.