സൈന കളി നിര്‍ത്തുന്നോ ?; കാരണം ഞെട്ടിക്കുന്നത്!
പരുക്കുകള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ബാഡ്‌മിന്റണ്‍ കരിയര്‍ അവസാനിപ്പിച്ചേക്കുമെന്ന് സൈന നെഹ്‌വാള്‍. അടുത്ത ഒരു വര്‍ഷം മുന്‍ നിര്‍ത്തിയാണ് താന്‍ സംസാരിക്കുന്നത്. അഞ്ചോ ആറോ വര്‍ഷം കൂടി കോര്‍ട്ടില്‍ കാണുമെന്ന് കരുതിയല്ല സംസാരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
പരുക്കുകള്‍ മൂലം എന്റെ കരിയറിന് അവസാനമായെന്നാണ് പലരും കരുതുന്നത്. ചിലപ്പോള്‍ എനിക്കും അങ്ങനെ തോന്നാറുണ്ട്. ജയത്തെക്കുറിച്ചോ പരാജയത്തെക്കുറിച്ചോ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ഇ എസ് പി എന്നിന് നല്‍കിയ അഭിമുഖത്തില്‍ സൈന വ്യക്തമാക്കി.
കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് ശസ്‌ത്രക്രീയയ്‌ക്ക് വിധേയയായ സൈന പതിനഞ്ചിന് ആരംഭിക്കുന്ന ചൈന സൂപ്പർ സീരിസ് പ്രീമിയറിലൂടെ തിരിച്ചുവരാൻ തയാറെടുക്കുകയാണ്. പരിശീലനം തുടങ്ങിയിട്ടും ഫിറ്റ്നസ് നേടാന്‍ കഴിയാത്തതാണ് താരത്തെ ഇപ്പോള്‍ അലട്ടുന്ന പ്രധാന പ്രശ്‌നം.