സൈന നേവാളിനും എച്ച് എസ് പ്രണോയിക്കും കൊവിഡ്, തായ്‌ലാൻഡ് ഓപ്പൺ നഷ്ടമാവും

ചൊവ്വ, 12 ജനുവരി 2021 (14:17 IST)
ഇന്ത്യൻ ബാഡ്‌മിന്റൺ താരങ്ങളായ സൈന നേവാളിനും എച്ച്എസ് പ്രണോയിക്കും കൊവിഡ്. തായ്‌ലാൻഡ് ഓപ്പണിന് മുൻപായി നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്.
 
ഇതോടെ രണ്ടുപേർക്കും ടൂർണമെന്റ് നഷ്ടമാകും.ഇരുവരോടും 10 ദിവസത്തേക്ക് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയാന്‍ ടൂര്‍ണമെന്റ് സംഘാടകര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ഭാഗമായുള്ള മൂന്നാം ഘട്ട പരിശോധനയിലാണ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍