കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സാഫ് ഗെയിംസ് സംസ്ഥാനത്ത് നിന്ന് മാറ്റിയ സാഹചര്യത്തില്‍ ഗെയിംസിനായി വീണ്ടും കേരളം രംഗത്തെത്തി. ഗെയിംസ് കേരളത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. ദേശീയ ഗെയിംസ് കുറ്റമറ്റ രീതിയില്‍ നടത്തിയ സംസ്ഥാനമാണ് കേരളത്തില്‍ സാഫ് ഗെയിംസ് നടത്താനുള്ള എല്ലാ പശ്ചാത്ത സൗകര്യങ്ങളുമുണ്ടെന്ന് കത്തില്‍ കേരളം പറയുന്നു.