ഒളിമ്പിക്സിന് തിരി തെളിഞ്ഞു; കായികലോകത്തിന്റെ കാത്തിരിപ്പിന് വിരാമം, മാരത്തണ്‍ താരം വാന്‍ഡര്‍ലി ലിമയ്ക്ക് ചരിത്രനിയോഗം

Webdunia
ശനി, 6 ഓഗസ്റ്റ് 2016 (09:19 IST)
കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കാര്‍ണിവല്‍ നഗരത്തില്‍ ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു.  ബ്രസീലിയന്‍ മുന്‍ മാരത്തണ്‍ താരം വാന്‍ഡര്‍ലി ഡി ലിമയാണ് ദീപശിഖ തെളിച്ചത്. ഏതന്‍സില്‍ 2004ല്‍ നടന്ന ഒളിമ്പിക്‌സില്‍ കാഴ്ചക്കാരന്റെ ഇടപെടല്‍ മൂലം സ്വര്‍ണമെഡല്‍ നഷ്ടപ്പെട്ട് കായികലോകത്തിന്റെ വേദനയായി മാറിയ താരമാണ് ലിമ. ഇനി എല്ലാ കണ്ണും റിയോയിലേക്ക്. ആധുനിക ഒളിംപിക്സിന്റെ 31–ാം അധ്യായത്തിനു തിരിതെളിഞ്ഞു. 
 
കാല്‍പന്തുകളിക്കപ്പുറമുള്ള ബ്രസീലിയന്‍ ചരിത്രമാണു വിശ്വകായികമേളയുടെ ഉദ്ഘാടനവേളയില്‍ മാറക്കാനയില്‍ തെളിഞ്ഞത്. ലണ്ടന്‍ ഒളിംപിക്സ് ഉദ്ഘാടനത്തിന്റെ പകുതി മാത്രം പണം ചെലവഴിച്ചു ബ്രസീല്‍ ഒരുക്കിയ അദ്ഭുത കാഴ്ചകള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ലോകത്തെ അറിയിച്ചു.
 
ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍പ്പിണരാകാന്‍ താരങ്ങളും ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളിലേക്ക് രാജ്യത്തെ ഉയർത്താനും സ്വയം ഉയരാനും താരങ്ങൾ റെഡിയായി കഴിഞ്ഞു. ഓടിയും ചാടിയും വിസ്മയങ്ങൾ തീർക്കാൻ തയ്യാറെടുത്തിരിക്കുകയാണ് ഓരോരുത്തരും.
Next Article