ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ്: നദാല്‍ രണ്ടാം റൌണ്ടില്‍

Webdunia
ബുധന്‍, 27 മെയ് 2015 (10:51 IST)
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ റാഫേല്‍ നദാല്‍ രണ്ടാം റൌണ്ടില്‍ കടന്നു. ഫ്രാന്‍സിന്റെ ക്വിയ്‌ന്റെന്‍ ഹാലിസിനെ 6-3, 6-3, 6-4 നാണ് ആറാംസീഡായ നദാല്‍ കീഴടക്കിയത്. ഒരു മണിക്കൂര്‍ 50 മിനിറ്റ് നീണ്ടു നിന്ന മത്സരത്തിന്റെ ഒരുഘട്ടത്തില്‍ പോലും നദാലിന്  ഭീഷണിയുയര്‍ത്താന്‍ ഹേല്‍സിനായില്ല. രണ്ടാം റൗണ്ടില്‍ നിക്കളാസ് അമാഗ്രോയോ ഉക്രൈന്റെ അലക്‌സാണ്ടര്‍ ഡോള്‍ ഗോ പൊലോവോ ആയിരിക്കും നദാലിന്റെ എതിരാളി.

മറ്റൊരു മത്സരത്തില്‍ ഏഴാം സീഡായ ഡേവിഡ് ഫെറര്‍ സ്ളോവാക്യയുടെ ലൂക്കാസ് ലാക്കോയെ പരാജയപ്പെടുത്തി.സ്കോര്‍: 6-1, 6-3, 6-1. ക്ളേ കോര്‍ട്ടിലെ ഫെററുടെ 300-ആ‍മത്തെ വിജയമാണിത്. വനിതാ വിഭാഗത്തില്‍ മുന്‍ ഒന്നാം നമ്പര്‍ താരം കരോളിന്‍ വൊസ്‌നിയാക്കി രണ്ടാം റൗണ്ടില്‍ കടന്നു.