ചൈന ഓപ്പൺ സൂപ്പർ സീരീസ് ബാഡ്​മിൻറൺ കിരീടം പി വി സിന്ധുവിന്​

ഞായര്‍, 20 നവം‌ബര്‍ 2016 (15:18 IST)
പി വി സിന്ധു​വിന്​ ചൈന ഓപ്പൺ ബാഡ്​മിൻറൺ കിരീടം. ലോക റാങ്കിങ്ങിൽ പത്താം സ്ഥാനത്തുള്ള ചൈനയുടെ സൺ യുവിനെ പരാജയപ്പെടുത്തിയാണ്​ സിന്ധു കിരീടം ചൂടിയത്​. സ്കോർ: 21-11, 17-21, 21-11. 
 
മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു​ ലോകറാങ്കിങ്ങിൽ പതിനൊന്നാം സ്​ഥാനക്കാരിയായ സിന്ധുവി​ന്റെ കിരീടനേട്ടം. റിയോ ഒളിമ്പിക്​സ്​ വെള്ളി മെഡൽ നേട്ടത്തിനുശേഷമുള്ള സിന്ധുവി​ന്റെ ആദ്യ കിരീട നേട്ടമാണിത്.
 

വെബ്ദുനിയ വായിക്കുക