കരിയറിൽ ഇത് മൂന്നാം തവണയാണ് താരം കാൾസനെ പരാജയപ്പെടുത്തുന്നത്. പ്രഗ്നാനന്ദയോട് പരാജയപ്പെട്ടെങ്കിലും കാൾസൻ ടൂർണമെൻ്റിൽ വിജയിച്ചു. ടൂർണമെൻ്റിൽ രണ്ടാം സ്ഥാനം പ്രഗ്നാനന്ദ സ്വന്തമാക്കി.പ്രഗ്നാനന്ദയ്ക്കെതിരെ വിജയത്തിൻ്റെ വക്കിൽ നിന്ന് സ്വയം വരുത്തിയ അബദ്ധമാണ് കാൾസനെ തോൽപ്പിച്ചത്. അവസരം മുതലെടുത്ത് താരം വിജയിക്കുകയായിരുന്നു.