ചെസ് മത്സരത്തിനിടെ ഊഴം തെറ്റിച്ച് കരുനീക്കി, കുട്ടിയുടെ വിരലൊടിച്ച് റോബോട്ട്: വീഡിയോ

ഞായര്‍, 24 ജൂലൈ 2022 (17:24 IST)
ചെസ് മത്സരത്തിൽ ഊഴം തെറ്റിച്ച് കരുനീക്കത്തിന് ശ്രമിച്ച ഏഴ് വയസുകാരൻ്റെ വിരലൊടിച്ച് റോബോട്ട്. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന മോസ്കോ ചെസ് ഓപ്പൺ ടൂർണമെൻ്റിനിടെയാണ് സംഭവം. റോബോട്ടിൻ്റെ നീക്കം പൂർത്തിയാകും മുൻപ് കരു നീക്കാൻ ശ്രമിച്ചതാണ് പ്രശ്നമായത്. ജൂലൈ 19ന് നടന്ന സംഭവത്തിൻ്റെ വീഡിയോ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
 

All acquisition that advanced AI will destroy humanity is false. Not the powerful AI or breaching laws of robotics will destroy humanity, but engineers with both left hands :/

On video - a chess robot breaks a kid's finger at Moscow Chess Open today. pic.twitter.com/bIGIbHztar

— Pavel Osadchuk


 
ഏഴ് വയസുകാരനായ ക്രിസ്റ്റഫറിനെതിരെയായിരുന്നു റോബോട്ടിൻ്റെ മത്സരം. റോബോട്ടിൻ്റെ കരുനീക്കം പൂർത്തിയാക്കുന്നതിന് മുൻപേ ക്രിസ്റ്റഫർ അടുത്തനീക്കത്തിന് തുനിഞ്ഞതാണ് പവിനയായത്. ഇതോടെ റോബോട്ട് ക്രിസ്റ്റഫറിൻ്റെ കൈയിന് മുകളിലേക്ക് കയ്യെടുത്ത് വെയ്ക്കുകയായിരുന്നു. കൈവലിക്കാൻ നിവർത്തിയില്ലാതെ വിഷമിച്ച കുട്ടിയെ ഓടിയെത്തിയ ആളുകൾ ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുന്നത് വീഡീയോയിൽ കാണാം. കുട്ടിയുടെ വിരൽ ഒടിഞ്ഞതായാണ് റിപ്പോർട്ട്.

വെബ്ദുനിയ വായിക്കുക