ഫ്രഞ്ച് ഓപ്പണില്‍ റഷ്യന്‍ വസന്തം

Webdunia
ഞായര്‍, 8 ജൂണ്‍ 2014 (11:13 IST)
റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം. ഫൈനലില്‍ റുമാനിയയുടെ നാലാം സീഡ് സിമോണ ഹാലെപ്പിനെ തകര്‍ത്താണ് ഷറപ്പോവയുടെ കിരീട നേട്ടം(62,67, 64). ഷറപ്പോവയുടെ കരിയറിലെ അഞ്ചാമത്തെ ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടമാണിത്.

ആദ്യ സെറ്റിന്റെ തുടക്കത്തില്‍ ആദ്യസര്‍വ്വ് നഷ്ടപ്പെടുത്തി 20 ന് പിന്നിലായ ഷറപ്പോവ പിന്നീട് വമ്പന്‍ തിരിച്ചു വരവ് നടത്തി. ഹാലെപിന്റെ സര്‍വ്വീസ് ഭേദിച്ച് 57 മിനിറ്റില്‍ 64 ന് ആദ്യസെറ്റ് പിടിച്ച് 10 ന് മുന്നിലെത്തി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം സെറ്റില്‍ ടൈബ്രേക്കറിലൂടെ 67(57) ന് സെറ്റ് നേടിയ ഹാലെപ് ഷറപ്പോവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി(11).ടൈബ്രേക്കറില്‍ 42ന് പിന്നിട്ട് നിന്ന് തോല്‍വിയെ മുഖാമുഖം കണ്ട ഹാലെപ് പിന്നീട് മികച്ച റിട്ടേണുകളോടെ റഷ്യന്‍താരത്തിന്റെ സര്‍വ്വീസ് ഭേദിച്ച് 57 ന് വിജയിക്കുകയായിരുന്നു.

മൂന്നാം സെറ്റില്‍ ഉജ്വലമായി പൊരുതിയെങ്കിലും നിര്‍ണായക സമയത്തെ പിഴവുകള്‍ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം നേടാനുള്ള ഹാലെപ്പിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. 64 ന് മൂന്നാം സെറ്റും മാച്ചും സ്വന്തമാക്കി ഷറപ്പോവ കരിയറിലെ അഞ്ചാം ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിട്ടു.