നിറങ്ങളിൽ കുളിച്ച് ഒളിമ്പിക്സ്; ഇന്ന് മത്സരം 21 ഇനങ്ങളിൽ

Webdunia
ശനി, 6 ഓഗസ്റ്റ് 2016 (08:46 IST)
റിയോ ഒളിമ്പിക്സിന് തുടക്കമായി. ലോകം മുഴുവൻ മാറക്കാനയിലേക്ക്. ആധുനിക ഒളിംപിക്സിന്റെ 31 ആം അധ്യായത്തിനു തിരിതെളിഞ്ഞു. മൂന്ന് മണിക്കൂർ നീണ്ടു നിന്ന ഉദ്ഘാടന ചടങ്ങിൽ നിറങ്ങളിൽ കുളിച്ച് നിൽക്കുകയാണ് മാറക്കാന സ്റ്റേഡിയം. ആദ്യ ദിവസമായ ഇന്ന് 21 ഇനങ്ങളിലാണു മത്സരങ്ങൾ നടക്കുന്നത്. ആദ്യ ദിനം ഷൂട്ടിങിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
 
ഇന്ന് നടക്കാനിരിക്കുന്ന 21 മത്സര ഇനങ്ങളിൽ 12 ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ മത്സരിക്കാൻ ഇറങ്ങുന്നത്. രാജ്യത്തിന്റെ പ്രതീക്ഷകളെ നിരാശപ്പെടുത്തില്ലെന്ന് താരങ്ങൾ നേരത്തേ വ്യക്തമാക്കിയിരുന്നു. നടക്കാനിരിക്കുന്ന മത്സരങ്ങളിൽ 7 മെഡൽ പോരാട്ടങ്ങളുണ്ട്. ഷൂട്ടിങ്, നീന്തല്‍, അമ്പെയ്ത്ത്, ജൂഡോ, ഭാരോദ്വഹനം, ഹോക്കി, ഫെന്‍സിങ്, സൈക്ലിങ് എന്നിവയിലാണ് ഇന്നത്തെ മെഡല്‍പോരാട്ടങ്ങള്‍. ടെന്നിസ്, ഷൂട്ടിങ്, ഭാരോദ്വഹനം എന്നിവയില്‍ ഇന്ത്യന്‍ താരങ്ങള്‍ മല്‍സരത്തിനിറങ്ങും. 
Next Article