വിംബിൾഡൺ: ജോക്കോവിച്ച് ക്വാർട്ടർ ഫൈനലില്‍

Webdunia
ബുധന്‍, 8 ജൂലൈ 2015 (10:58 IST)
ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്സനെ തോല്പിച്ച് നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ നൊവാക്ക് ജോക്കോവിച്ച് വിംബിൾ ഡൺ ടെന്നിസിന്റെ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിലെത്തി. വെളിച്ചക്കുറവുമൂലം കഴിഞ്ഞദിവസം നിറുത്തിവച്ചിരുന്ന കളി ഇന്നലെ പുനരാരംഭിച്ചപ്പോഴാണ് 6-7 (6) 6-7 (6), 6-1, 6-4, 7-8 ന് നൊവാക്ക് വിജയിച്ചത്.

വനിതാ സിംഗിള്‍സില്‍ മരിയ ഷറപ്പോവയും ഗാര്‍ബിനി മുഗുറുസയും സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ടിമിയ ബാക്‌സിന്‍സ്‌കിയെ പരാജയപ്പെടുത്തിയാണു മുഗുറുസ സെമിയില്‍ കടന്നത്‌. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 7–5, 6–3.  മരിയ ഷറപ്പോവ കോക്കോ വാൻഡേവേഗിനെയാണ് ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-3, 6-7, 6-2

വിംബിൾഡൺ മിക്‌സഡ് ഡബിൾസിൽ ലിയാൻഡർ പെയ്‌സ്-മാർട്ടിന ഹിംഗിസ് സഖ്യം ക്വാർട്ടറിൽ കടന്നു. ചൊവ്വാഴ്ച നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ  ന്യൂസിലൻഡിന്റെ ആർതാം സിതാക് - ഓസ്‌ട്രേലിയയുടെ റോഡിനോവ സഖ്യത്തെയാണ് പേസ്-ഹിംഗിസ് സഖ്യം കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ-സ്വിസ് സഖ്യത്തിന്റെ ജയം.  സ്‌കോർ: 6-2, 6-2.