വിംബിള്‍ഡണ്‍ പുരുഷ ഫൈനലില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ച് നൊവാക് ജോക്കോവിച്ച് കിരീടം നിലനിര്‍ത്തി. സ്‌കോര്‍ 7–6, 6–7, 6–4, 6–3. ഇതു മൂന്നാം തവണയാണു നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ കിരീടം നേടുന്നത്.
ആദ്യ സെറ്റ് ടൈ ബ്രേക്കറില്‍ നഷ്ടമായപ്പോളെ വരാനിരിക്കുന്നതിന്റെ സൂചന ലഭിച്ചിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ ടൈ ബ്രേക്കറില്‍ ഫെഡറര്‍ തിരിച്ചടിച്ചത് ആരാധകരുടെ പ്രതിക്ഷ വര്‍ദ്ധിപ്പിച്ചു. എന്നാല്‍ മൂന്നും നാലും സെറ്റുകളില്‍ ജോക്കോവിച്ച് പുറത്തെടുത്ത കളിമികവ് ഫെഡററെ തളര്‍ത്തുക്കയായിരുന്നു.