ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ കഴിഞ്ഞദിവസം നടന്ന അത്‌ലറ്റികോ ഡി കൊല്‍ക്കത്ത - നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍ കലാശിച്ചു. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഒരു ഗോള്‍ നേടി മുന്നിലെത്തിയിരുന്നു. നോര്‍ത്ത് ഈസ്റ്റിനു വേണ്ടി നിക്കോളാസ് വെലസ് ആയിരുന്നു അഞ്ചാം മിനിറ്റില്‍ ഗോള്‍ നേടിയത്.
നോര്‍ത്ത് ഈസ്റ്റ് നേടിയ ഈ ഗോളിന് മറുപടി നല്കാന്‍ അത്‌ലറ്റികോ ഡി കൊല്‍ക്കൊത്തയ്ക്ക് അവസാന മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഇഞ്ചുറി ടൈമില്‍ ഇയാന്‍ ഹ്യൂമിലൂടെ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത തിരിച്ചടിക്കുകയായിരുന്നു.
കൊല്‍ക്കത്തയുടെ ആക്രമണത്തോടെ ആയിരുന്നു മത്സരം തുടങ്ങിയതെങ്കിലും ആദ്യഗോള്‍ നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കുകയായിരുന്നു.