ദേശീയഗെയിംസില്‍ പങ്കെടുക്കുന്നതിനായി എത്തിയ നെറ്റ്‌ബോള്‍ താരം മയൂരേഷ് പവാര്‍ മുങ്ങി മരിച്ചതാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. താരത്തിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. തുടര്‍ന്ന് നടന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം വ്യക്തമായത്.
വെള്ളായണി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ മല്‍സരത്തിനു ശേഷം ശംഖുമുഖത്തുവച്ചാണ് അപകടമുണ്ടായത്. മൃതദേഹം നാളെ രാവിലെ 9 മണിക്കുള്ള വിമാനത്തില്‍ ജന്മനാട്ടിലേയ്ക്ക് കൊണ്ടുപോകും. നേരത്തേ, മയൂരേഷ് കുഴഞ്ഞുവീണ് മരിച്ചെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനെ അറിയിച്ചത്. ചണ്ഡീഗഡ്-മഹാരാഷ്ട്ര മല്‍സരത്തിനു ശേഷം ബീച്ചിലെത്തിയപ്പോഴാണ് അപകടമുണ്ടായത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.