മദ്യപിച്ച് വാഹനം ഓടിച്ചതിന് ഫെല്‍പ്പ്‌സിന് വിലക്ക്
മദ്യപിച്ച് വാഹനം ഓടിച്ചതിന് അമേരിക്കയുടെ ഇതിഹാസ നീന്തല്‍ താരം മൈക്കിള്‍ ഫെല്‍പ്പ്‌സിന് വിലക്ക്. അമേരിക്കന്‍ നീന്തല്‍ അസോസിയേഷന്‍ ആറു മാസത്തേക്കാണ് ഫെല്‍പ്പ്‌സിനെ വിലക്കിയിരിക്കുന്നത്.
ഇതേ തുടര്‍ന്ന് 2015 ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടും. കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് മൈക്കിള്‍ ഫെല്‍പ്പ്‌സിനെ പൊലീസ് പിടികൂടിയത്.
പൊലീസ് നടത്തിയ വൈദ്യ പരിശേധനയില്‍ താരം മദ്യപിച്ചതായി വ്യക്തമാവുകയായിരുന്നു. തുടര്‍ന്നാണ് നീന്തല്‍ അസോസിയേഷന്റെ അച്ചടക്ക നടപടി ഉണ്ടായത്. ഒളിംപിക്‌സില്‍ നീന്തലില്‍ 18 സ്വര്‍ണ്ണം നേടിയ താരമാണ് മൈക്കിള്‍ ഫെല്‍പ്പ്‌സ്.