മത്സരത്തിനിടെ വെബറിന് പരുക്ക്
ഓസ്ട്രേലിയന്‍ ഡ്രൈവര്‍ മാര്‍ക്ക് വെബറിന് ഫോര്‍മുല വണ്‍ മത്സരത്തിനിടെ പരിക്കേറ്റു. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലായിരുന്ന വെബറിന്റെ കാര്‍ കോണ്‍ക്രീറ്റ് അതിരില്‍ തട്ടി ഫെറാറിയുടെ മാറ്റിലം ക്രെസ്സോനിയുമായി കൂട്ടിയിടിച്ച് തീ പിടിക്കുകയായിരുന്നു.
ബ്രസീലില്‍ നടക്കുന്ന ലോക എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പിനിടെയായിരുന്നു പോര്‍ഷേ ടീം ഡ്രൈവറായ വെബറിനു പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.