ഒളിമ്പിക്‌സ്, ടി20 ലോകകപ്പ്,കോപ്പ അമേരിക്ക,യൂറോകപ്പ് എന്നിങ്ങനെ സംഭവബഹുലമായ വർഷമായിരുന്നു 2021. 2022ലും കായികപ്രേമികളെ കാത്തിരിക്കുന്നത് മറ്റൊന്നല്ല എന്നാണ് 2022ലെ സ്പോർട്‌സ് ഷെഡ്യൂൾ കാണിച്ചുതരുന്നത്. ഫിഫ ലോകകപ്പും ടി20 ലോകകപ്പും അത്‌ലറ്റിക് ചാമ്പ്യൻഷിപ്പും ഏഷ്യൻ ഗെയിംസുമടക്കം നിരവധി പോരാട്ടങ്ങളാണ് ഈ വർഷം നടക്കുക.
ക്രിക്കറ്റിലാണെങ്കിൽ മാർച്ച് നാലിന് വനിതാ ഏകദിന ലോകകപ്പിനും ഒക്ടോബർ പതിനെട്ടിന് പുരുഷ ട്വന്‍റി 20 ലോകകപ്പിനും തുടക്കമാകും. ഏപ്രിൽ രണ്ട് മുതൽ ഐപിഎൽ മത്സരങ്ങളും നടക്കും. ജൂലൈ 15 മുതൽ 24 വരെ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ പ്രതീക്ഷകൾ സജീവമാണ്. സെപ്റ്റംബർ 10 മുതൽ 25വരെ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസാണ് ട്രാക്കിലെ മറ്റൊരു ശ്രദ്ധേയ പോരാട്ടം. ശീതകാല ഒളിംപിക്‌സ് ഫെബ്രുവരി നാലു മുതൽ 20 വരെ ചൈനയിൽ നടക്കും.