ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ തലപ്പത്ത് മാഞ്ചസ്റ്റര്‍ സിറ്റി. എവര്‍ട്ടനെ 3-2-ന് തറപ്പറ്റിച്ചതോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാമതെത്തിയത്. ഇതോടെ സിറ്റി ലീഗില്‍ കിരീട സാധ്യത വര്‍ധിപ്പിച്ചു.
ഇനി രണ്ടു കളികള്‍ കൂടിയാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുന്നിലുള്ളത് ഈ കളികളില്‍ ജയിക്കാനായാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം നേടാന്‍ കഴിഞ്ഞേക്കും. എവര്‍ട്ടനെതിരെ കഷ്ടിച്ചായിരുന്നു സിറ്റിയുടെ ജയം. ആദ്യം ലീഡ് നേടിയത് എവര്‍ട്ടനായിരുന്നു. പിന്നീട് അഗ്വീറോ സമനില ഗോള്‍ നേടി.
തുടര്‍ന്ന് 42, 48 മിനിറ്റുകളില്‍ ഡെസ്‌കോ രണ്ടു ഗോളുകള്‍ നേടിയത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം ഉറപ്പിച്ചതായിരുന്നു. എന്നാല്‍ 65-മിനിറ്റില്‍ ഗോള്‍ നേടിക്കൊണ്ട് ലുക്കാക്കു എവര്‍ട്ടന് പ്രതീക്ഷ നല്‍കി. ഇതിനെ തുടര്‍ന്ന് ശക്തമായ പ്രതിരോധം സൃഷ്ടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കടന്നു കൂടുകയായിരുന്നു.