ബി സി സി ഐ ഭരണസമിതിയില്‍ ഒഫീഷ്യലുകള്‍ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുന്നതും രാഷ്‌ട്രീയക്കാര്‍ ഭരണസമിതിയില്‍ അംഗങ്ങളാകുന്നതും തടയണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ലോധ കമ്മിറ്റി ജനുവരി ആദ്യവാരമായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബി സി സി ഐയിലെ അഴിമതി തടയുന്നതിന്റെയും നടപടികള്‍ സുതാര്യമാക്കുന്നതിന്റെയും ഭാഗമായി സുപ്രീംകോടതിയാണ് സമിതിയെ നിയമിച്ചത്.
ബി സി സി ഐ ഭരണഘടനയില്‍ മാറ്റവും ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിലുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നമായ കായികസംഘടനകളില്‍ ഒന്നായ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിവരാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടു വരണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഐ പി എല്ലിനും ബി സി സി ഐക്കും വ്യത്യസ്ത ഭരണസമിതികള്‍ വേണമെന്നും കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ ഉണ്ട്.