കാനഡ ഓപണ്‍ ഗ്രാന്‍പ്രീ വനിതാ ഡബ്ള്‍സില്‍ കിരീടം നേടിയതിന് പിന്നാലെ ദേശീയ കോച്ച് പി ഗോപീചന്ദിനെതിരെ വിമര്‍ശനവുമായി സീനിയര്‍ താരം ജ്വാല ഗുട്ട രംഗത്ത്. അശ്വിനി പൊന്നപ്പയും താനും നിരവധി നേട്ടങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചിട്ടുണ്ടെങ്കിലും തങ്ങളെ വലിച്ച് താഴേയിടാനാണ് ഗോപിചന്ദ എപ്പോഴും ശ്രമിച്ചതെന്ന് ജ്വാല ആരോപിച്ചു.
എന്നാല്‍ പ്രധാന പരിശീലകനായ ഗോപി ചന്ദ് തിരിഞ്ഞു നോക്കിയിട്ടില്ല. ബാഡ്മിന്റണ്‍ അസോസിയേഷന്റെ ഒളിംപിക്‌സ് പദ്ധതിയില്‍ നിന്ന് തന്നെയും അശ്വിനിയേയും ഒഴിവാക്കിയത് ഗോപിചന്ദാണെന്നും ജ്വാല ഗുട്ട ആരോപിച്ചു. ഗോപിചന്ദ് പരിശീലക സ്ഥാനം ഒഴിയണമെന്നും ജ്വാല ഗുട്ട ആവശ്യപ്പെട്ടു. അതേസമയം താന്‍ രാജിവെക്കണമെന്ന് പറയാന്‍ ജ്വാലക്ക് ധാര്‍മികമായി കഴിയില്ളെന്ന്‍ ഗോപിചന്ദ് പ്രതികരിച്ചു. 200ല്‍ അധികം ടൂര്‍ണമെന്‍റുകളില്‍ അവര്‍ കളിച്ചുവെന്നും പിന്തുണച്ചില്ളെന്ന് പറയുമ്പോള്‍, അത് ഏതുരീതിയിലാണെന്ന് അവര്‍ വ്യക്തമാക്കണമെന്നും ഗോപിചന്ദ് ആവശ്യപ്പെട്ടു.