ഐ എസ് എല്‍: ബ്ലാസ്റ്റേഴ്സ് - ഡല്‍ഹി ഡൈനാമോസ് പോരാട്ടം ഇന്ന്
ഞായര്‍, 18 ഒക്‌ടോബര്‍ 2015 (12:33 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെ നേരിടും. കൊച്ചിയിലാണ് മത്സരം. റോബര്‍ട്ടോ കാര്‍ലോസ് ഇന്ന് കലൂര്‍ സ്റ്റേഡിയത്തില്‍ എത്തും.
കൊച്ചിയില്‍ നടന്ന ആദ്യമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ തോല്പിച്ച ബ്ലാസ്റ്റേഴ്സിന് രണ്ടാമത്തെ മത്സരത്തില്‍ മുംബൈ സിറ്റിയോട് സമനില വഴങ്ങേണ്ടി വന്നു. എന്നാല്‍, കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് പരാജയപ്പെട്ടു.
ഹോം ഗ്രൌണ്ടില്‍ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ജയം അനിവാര്യമാണ്.