ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം എഫ് സ് ഗോവയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിരിക്കുന്നത്. ഐ എസ് എല്‍ ഫൈനലില്‍ തോറ്റതിനു ശേഷം ടീം അംഗങ്ങള്‍ റഫറിമാരെ കൈയേറ്റം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കാരണം കാണിക്കല്‍ നോട്ടീസിനു ജനുവരി എട്ടിന് മുന്‍പ് മറുപടി പറയണമെന്ന് ടീം മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഐ എസ് എല്‍ ഫൈനലില്‍ ഗോവയും ചെന്നൈയിനുമായുള്ള മത്സരത്തില്‍ തോറ്റതിനു ശേഷം എഫ് സി ഗോവന്‍ താരങ്ങളും സ്റ്റാഫും ചേര്‍ന്ന് മാച്ച് റഫറിമാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് മാച്ച് കമ്മീഷണറുടെ റിപ്പോര്‍ട്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എഫ് സി ഗോവ ടീമിന് കാരണം കാണിക്കല്‍ നോട്ടീസ് അറിയിച്ചിരിക്കുന്നത്. ഫെഡറേഷന്റെ 53 ആം ആര്‍ട്ടിക്കിള്‍ അനുസരിച്ചാണ് അച്ചടക്ക നടപടി.