മുംബൈയും പുനേയും ഇന്ന് ഏറ്റുമുട്ടും

Webdunia
ശനി, 18 ഒക്‌ടോബര്‍ 2014 (11:08 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് പടിഞ്ഞാറന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടും. പടിഞ്ഞാറന്‍ തീരത്തു തൊട്ടു കിടക്കുന്ന മുംബൈ സിറ്റി എഫ്സിയും എഫ്സി പുണെ സിറ്റിയും തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുക. ,ഉ,ബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം വൈകിട്ട് ഏഴുമുതല്‍ സ്റ്റാര്‍ സ്പോര്‍ട്സ് ഒന്ന്, രണ്ട് ചാനലുകളില്‍ തല്‍സമയം കാണാം.

ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയുമായി 0-3ന് ദയനീയമായി പരാജയപ്പെട്ടെങ്കിലും ക്ഷീണം മറികടക്കാന്‍ ഇന്നത്തെ കളി  മുംബൈക്കു നിര്‍ണ്ണായകമാണ്. എന്നാല്‍ പുനെ ടീമിന് അല്‍പ്പം തലക്കനമുണ്ട്. ഡല്‍ഹിയോട് അവരുടെ മൈതാനത്ത് നേടിയ സമനിലയില്‍ നിന്നുള്ള ഒരു പോയിന്റ് അവര്‍ക്കുണ്ട്.

കൊല്‍ക്കത്തക്കെതിരേ നടന്ന മത്സരത്തില്‍ 57 ശതമാനം സമയം പന്ത് കൈവശം വച്ചതും എതിരാളികളെക്കാള്‍ കൂടുതല്‍ ഷോട്ടുകള്‍ ഗോളിലേക്കു തൊടുത്തതും മുംബൈയാണ്. എന്നാല്‍ ഏകപക്ഷീയമായി പരാജയപ്പെടാനായിരുന്നു മുംബൈയുടെ യോഗം. മാര്‍ക്വീ താരം ഫ്രെഡീ ലുങ്ബെര്‍ഗും ഫ്രഞ്ച് താരം നിക്കോളാസ് അനെല്‍ക്കയുമില്ലാതെയാണ് മുംബൈ കൊല്‍ക്കത്തയ്ക്കെതിരെ കളിച്ചത്. അതിനാല്‍ ഇത്തവണ എന്തുതന്നെയായാലും ജയം പിടിക്കാന്‍ ഇന്നത്തെ മല്‍സരത്തില്‍ ലുങ്ബെര്‍ഗ് ഇറങ്ങിയേക്കും.

ആദ്യ മല്‍സരത്തില്‍ പരുക്കേറ്റ് പി‌ന്മാറിയ ക്യാപ്റ്റന്‍ സയ്യിദ് റഹിം നബിക്കു പകരം ജര്‍മന്‍ താരം മാനുവല്‍ ഫ്രെഡറിച്ച് ആംബാന്‍ഡണിയും കളിക്കും. മറുവശത്ത് പുനേയുടെ കാര്യം അല്‍പ്പം പരുങ്ങളിലാണ്.  ഗോള്‍കീപ്പര്‍ ഇമ്മാനുവല്‍ ബെല്ലാര്‍ഡിയുടെ സേവുകളിലാണ് ടീമിന്റെ പ്രതീക്ഷ മുഴുവന്‍. മാര്‍ക്വീ താരം ദാവീദ് ട്രെസഗെ നിറം മങ്ങിയതു മാത്രമാണ് ആശങ്കപ്പെടാനുള്ളത്. ബാകിയെല്ലാം ഭാഗ്യത്തിന് വിട്ട് കൊടുത്തിരിക്കുകയാണ് പുനേ.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.