ഹോക്കി ലോകകപ്പ് ക്വാർട്ടർ ലക്ഷ്യമിട്ട് ഇന്ത്യ, നിർണായകമത്സരത്തിൽ എതിരാളികൾ ന്യൂസിലൻഡ്

Webdunia
ഞായര്‍, 22 ജനുവരി 2023 (10:29 IST)
ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ക്രോസ് ഓവർ റൗണ്ട് മത്സരത്തിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് ഏഴിനാണ് മത്സരം.
 
ഇന്ന് വിജയിക്കുന്ന ടീം ക്വാർട്ടറിലെത്തും. ടൂർണമെൻ്റിൽ ഇന്ത്യ ഇതുവരെ തോറ്റിട്ടില്ലെങ്കിലും ഗോൾ ശരാശരിയിൽ മുന്നിൽ നിൽക്കുന്ന ഇംഗ്ലണ്ടാണ് ഗ്രൂപ്പിൽ നിന്നും ക്വാർട്ടറിലെത്തിയത്. ഇതോടെയാണ് പൂൾ ഡിയിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യയ്ക്ക് ക്രോസ് ഓവർ കളിക്കേണ്ടി വന്നത്. പൂൾ സിയിൽ മൂന്നാം സ്ഥാനക്കാരാണ് ന്യൂസിലൻഡ്. ഇന്ന് വിജയിക്കുന്നവർ ചൊവ്വാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ബൽജിയത്തെ നേരിടൂം. മലേഷ്യയും സ്പെയിനും തമ്മിലാണ് മറ്റൊരു ക്രോസ് ഓവർ മത്സരം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article