സമനില തെറ്റുന്നില്ല, എട്ടാം പോരിലും ഗുകേഷിന് വിജയമില്ല

അഭിറാം മനോഹർ

വ്യാഴം, 5 ഡിസം‌ബര്‍ 2024 (15:38 IST)
Gukesh
ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ ഡി ഗുകേഷും തമ്മിലുള്ള എട്ടാം പോരാട്ടവും സമനിലയില്‍ പിരിഞ്ഞു. കറുത്ത കരുക്കളുമായാണ് ഗുകേഷ് പോരാടിയത്. 51 നീക്കങ്ങള്‍ക്കൊടുവിലാണ് സമനില.
 
 എട്ട് റൗണ്ട് പോരാട്ടം അവസാനിച്ചപ്പോള്‍ ഇരുതാരങ്ങള്‍ക്കും 4 പോയന്റ് വീതമാണുള്ളത്. ഇനി 6 ക്ലാസിക് പോരാട്ടങ്ങളാണ് ബാക്കിയുള്ളത്. ടൂര്‍ണമെന്റിലെ ആകെയുള്ള 14 മത്സരങ്ങളില്‍ ആദ്യം 7.5 പോയന്റ് നേടുന്ന ആളാകും പുതിയ ലോക ചാമ്പ്യനാവുക.  ഓരോ റൗണ്ട് വിജയങ്ങള്‍ വീതം സ്വന്തമാക്കിയിട്ടുള്ള ഡിങ് ലിറനും ഡി ഗുകേഷിനും ഇതിനായി ഇനി 3.5 പോയന്റുകളാണ് ആവശ്യമായുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍