ലോക അത്‌ലറ്റിക്ക് ചാംപ്യൻഷിപ്പിൽ ബോള്‍ട്ടിന് ട്രിപ്പിൾ സ്വര്‍ണ്ണം
ലോക അത്‌ലറ്റിക്ക് ചാംപ്യൻഷിപ്പിൽ 4x100 മീറ്റർ റിലേയിൽ ബോൾട്ട് ഉൾപ്പെട്ട ജമൈയ്ക്കൻ ടീമിന് സ്വർണം. ഇതോടെ ലോക അത്‌ലറ്റിക്ക് ചാംപ്യൻഷിപ്പിൽ സൂപ്പർതാരത്തിന്റെ സ്വര്‍ണ്ണ നേട്ടം മൂന്നായി. ഇത് മൂന്നാം തവണയാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ട് ട്രിപ്പിള്‍ സ്വര്‍ണം സ്വന്തമാക്കുന്നത്.
ലോക മീറ്റിലെ റിലേയിൽ ബോൾട്ടുൾപ്പെട്ട ടീം സ്വർണം നേടുന്നത് തുടർച്ചയായ നാലാം വർഷമാണ്. ഉസൈൻ ബോള്‍ട്ട്, കാർട്ടർ, അഷമീഡ്, അസഫ പവൽ എന്നിവരുള്‍പ്പെട്ട ജമൈക്കൻ ടീം 37. 41 സെക്കൻഡിലാണ് സ്വർണത്തിലേക്ക് ഓടിയെത്തിയത്. നേരത്തെ 100 മീറ്ററിലും 200 മീറ്ററിലും ബോൾട്ട് സ്വർണം നേടിയിരുന്നു. 200 മീറ്റര്‍ ഫൈനലിൽ യുഎസ് താരം ജസ്റ്റിൻ ഗാട്‌ലിനെ പിന്തള്ളി 19.55 സെക്കന്റിലാണ് ബോൾട്ട് സ്വർണത്തിലേക്കെത്തിയത്.