മദ്യപിച്ച് വാഹനം ഓടിച്ച കുറ്റത്തിന് രണ്ട് ഇന്ത്യന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രതിനിധികള്‍ ഗ്ലാസ്ഗോയില്‍ അറസ്റ്റിലായി.
രാജീവ് മേത്ത, വീരേന്ദര്‍ മാലിക് എന്നിവരാണ് മോശം പെരുമാറ്റത്തിന് അറസ്റ്റിലായത്. ഇന്ത്യന്‍ ഒളിന്പിക് ആസോസിയേഷന് ജനറല്‍ സെക്രട്ടറിയാണ് രാജീവ് മേത്ത. വീരേന്ദര്‍ മാലിക് ഗുസ്തി റഫറിയാണ്.
രാജീവ് മേത്തയെ ഗ്ളാസ്ഗോ സിറ്റി സെന്രറില് നിന്നും മാലിക്കിനെ ഗെയിംസ് വേദിക്ക് സമീപത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ നാളെ ഗ്ളാസ്കോ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കും.