നൂറു കായികതാരങ്ങളുടെ പട്ടികയില്‍ റൊണാള്‍ഡോയുടെ സ്ഥാനം മൂന്നാമതാണ്. ഇടിക്കൂട്ടിലെ പുതിയ താരം ഫ്ളോയിഡ് മേവെതറാണ് സമ്പാദ്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനക്കാരന്‍. ഇടിക്കൂട്ടിലെ മേവെതറുടെ ശക്തനായ എതിരാളി മാനി പക്വിയാവോയാണ് രണ്ടാം സ്ഥാനത്ത്. 300 ദശലക്ഷം ഡോളറാണ് മേവെതറിന്റെ വരുമാനം. മൂന്നാം സ്ഥാനത്തുള്ള റോണോയുടെ സമ്പാദ്യം 79.6 ദശലക്ഷം ഡോളറാണ്. നാലാം സ്ഥാനത്താണ് മെസി. 73.8 ദശലക്ഷം ഡോളറാണ് മെസിയുടെ വരുമാനം. ഈ പട്ടികയിലുള്ള രണ്ടു ഫുട്ബോള്‍ താരങ്ങള്‍ ഇരുവരും മാത്രമാണ്.