ഫാമിലി സര്‍ക്കിള്‍ കപ്പ്: സാനിയ മിര്‍സ-മാര്‍ട്ടിന ഹിന്‍ജിസ് സഖ്യം ഫൈനലില്‍
ഫാമിലി സര്‍ക്കിള്‍ കപ്പില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിന്‍ജിസ് സഖ്യം ഫൈനലില്‍ കടന്നു. സെമിയില്‍ അലാ കുഡ്രിയട്സവ-അസ്താസിയ സഖ്യത്തെയാണ് ഇന്തോ-സ്വിസ് സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4, 1-6, 10-7. കലാശപോരാട്ടത്തില്‍ കാസി ദെലാക്വ - ദരീജ ജുറാക് സഖ്യത്തെയാണ് ഒന്നാം സീഡുകാരായ ഹിന്‍ജിസ്-സാനിയ സഖ്യം നേരിടുന്നത്.