ഫ്രഞ്ച് ഓപ്പണ്‍: നദാലിനെ വീഴ്ത്തി ദ്യോകോവിച്
ഫ്രഞ്ച് ഓപ്പണില്‍ നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ പുറത്തായി. ഒന്നാം നമ്പറും മുഖ്യവൈരിയുമായ സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാലിനെ തോല്പിച്ചത്. സ്‌കോര്‍: 7–5, 6–3, 6–1. ആദ്യ സെറ്റില്‍ നദാല്‍ ചെറുത്തുനില്പിന് ശ്രമിച്ചെങ്കിലും അടുത്ത രണ്ടു സെറ്റിലും നദാലിനെ പൂര്‍ണ്ണമായും നിസ്സഹായനാക്കി ദ്യോകോവിച് സെമിയില്‍ ഇടം നേടുകയായിരുന്നു.
വനിതകളുടെ ഡബിള്‍സില്‍ സാനിയ മിര്‍സ–മാര്‍ട്ടിന ഹിംഗിസ് സഖ്യം തോറ്റു പുറത്തായി. ക്വാര്‍ട്ടറില്‍ ബത്തനി മറ്റേക്ക്– ലൂസി സഫറോവ സഖ്യമാണ് ഇന്ത്യന്‍–സ്വിസ് സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7–5, 6–3, 6–1.