ചൈനയിലെ ഹാൻചൗ നഗരത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഈ വർഷം നടക്കേണ്ടിയിരുന്ന ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു. സെപ്‌റ്റംബർ 10 മുതൽ 25 വരെയാണ് ഗെയിംസ് നിശ്ചയിച്ചിരുന്നത്. ഗെയിംസ് മാറ്റിവെച്ച കാര്യം ചൈനീസ് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.
ഗെയിംസ് നടത്താൻ ഉദ്ദേശിക്കുന്ന പകരം തീയതി പ്രഖ്യാപിച്ചിട്ടില്ല. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്‌ഹായ്ക്ക് സമീപമുള്ള നാരമാണ് ഹാൻചൗ. ഏഷ്യൻ ഗെയിംസിനായി ഇവിടെ 56 വേദികളുടെ നിർമാണം പൂർത്തിയായിരുന്നു. ബെയ്‌ജിങ് ശൈത്യകാല ഒളിമ്പിക്‌സ് നടത്തിയത് പോലെ ബബിളിനുള്ളിൽ ഏഷ്യൻ ഗെയിംസും നടത്തുമെന്നായിരുന്നു ചൈനയുടെ ആദ്യ നിലപാട്. എന്നാൽ ഇവന്റ് തന്നെ മാറ്റിവെയ്ക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.