ഒരു പന്തല്ലെ ആ വരുന്നത്, വഴി മാറികൊടുത്തേക്കാം, സോഷ്യല്‍ മീഡിയയില്‍ ട്രോളേറ്റ് വാങ്ങി കെ എല്‍ രാഹുലിന്റെ പുറത്താകല്‍
ആദ്യ ഇന്നിങ്ങ്സിൽ വെറും 4 റൺസിന് പുറത്തായ താരം രണ്ടാം ഇന്നിങ്ങ്സിൽ 10 റൺസ് മാത്രമാണെടുത്തത്. മോശം സ്കോറിങ്ങിൻ്റെ പേരിലല്ല രണ്ടാം ഇന്നിങ്ങ്സിൽ കെ എൽ രാഹുൽ പുറത്തായ രീതിയാണ് ഇപ്പോൾ താരത്തിനെതിരെ പരിഹാസത്തിന് കാരണമായിരിക്കുന്നത്. ഓസ്ട്രേലിയ എയുടെ കോറി റോച്ചിക്കോളിയുടെ പന്ത് ലീവ് ചെയ്യാനുള്ള ശ്രമത്തിനിടെ വലങ്കാലിൽ തട്ടിയ പന്ത് കാലുകൾക്കിടയിലൂടെയാണ് സ്റ്റമ്പിൽ പതിച്ചത്.
ഇത്തരത്തിൽ പുറത്താകാൻ കെ എൽ രാഹുലിന് മാത്രമെ സാധിക്കുകയുള്ളുവെന്നും താരത്തിന് ഇനിയും അവസരങ്ങൾ നൽകരുതെന്നുമാണ് താരത്തിൻ്റെ പുറത്താകൽ വീഡിയോയ്ക്ക് കീഴിൽ ആരാധകർ പറയുന്നത്. അതേസമയം ഒന്നാം ഇന്നിങ്ങ്സിൽ 62 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ അഞ്ചിന് 73 എന്ന നിലയിലാണ്. 19 റൺസുമായി നിതീഷ് കുമാറും 9 റൺസുമായി നിതീഷ് കുമാറുമാണ് ക്രീസിൽ.