കോ​മൺ​വെൽ​ത്ത്: ആദ്യ ദിനം ഇന്ത്യക്ക് സ്വര്‍ണ്ണ തിളക്കം

Webdunia
വെള്ളി, 25 ജൂലൈ 2014 (10:18 IST)
വെയ്‌റ്റ്‌ലിഫ്റ്റിംഗ് താരം സഞ്‌ജിത കുമുക് ചാമിലൂടെ കോ​മൺ​വെൽ​ത്ത് ​ഗെ​യിം​സി​ൽ ഇന്ത്യ ആദ്യ സ്വർണം നേടി. 173 കിലോ ഉയര്‍ത്തിയാണ് സഞ്‌ജിത സ്വർണം നേടിയത്. ഈ ഇനത്തിലെ വെള്ളിയും ഇന്ത്യയ്ക്കാണ്.  സൈക്കോം ചാനുവാണ് വെള്ളി നേടിയത്. നൈജീരിയയുടെ കേചി ഒപാറക്കാണ് വെങ്കലം.

ആ​ദ്യ​ദി​നം ​ഇ​ന്ത്യ​യ്ക്ക് ​ര​ണ്ട് ​മെ​ഡ​ലു​കൾ​ ​കൂടി  ഉ​റ​പ്പാ​യിട്ടുണ്ട്.​ ​ജൂ​ഡോ​ ​താ​ര​ങ്ങ​ളാ​യ​ ​ന​വ്‌​ജ്യോ​ത് ​ചാ​ന​യും​ ​സു​ശീ​ല​ ​ലി​ക്മ​ബാ​മും​ ​പു​രു​ഷ​ ​വ​നി​താ​ ​വി​ഭാ​ഗ​ങ്ങ​ളിൽ​ ​ഫൈ​ന​ലി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ​ഇ​രു​വർ​ക്കും​ ​സ്വർ​ണ​മോ​ ​വെ​ള്ളി​യോ​ ​ഉ​റ​പ്പാ​യ​ത്.​ ​പു​രു​ഷ​ന്മാ​രു​ടെ​ 60​ ​കി.​ഗ്രാം​ ​വി​ഭാ​ഗ​ത്തി​ലാ​ണ് ​ചാ​ന​ ​ഫൈ​ന​ലി​ലെ​ത്തി​യ​ത്.​

ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ ഘാനയെ കീഴടക്കി. പിവി സിന്ധു ഘാനയുടെ അമാസയെ 217, 215 ന് അനായാസം കീഴടക്കിയപ്പോള്‍ പി കശ്യപ് ഡി സാമിനെ തോല്‍പ്പിച്ചു.(216,2116)

സ്‌ക്വാഷ് പുരുഷ വിഭാഗം സിംഗ്ള്‍സില്‍ ഹരീന്ദര്‍ പാല്‍ സന്ധു വടക്കന്‍ അയര്‍ലന്‍ഡിന്റെ ക്രെയ്ഗിനെ കീഴടക്കി( 119,115,115) രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. പുരുഷ സിംഗ്ള്‍സില്‍ മറ്റൊരു ഇന്ത്യന്‍ താരമായ മാന്‍ഗോവന്‍കറും രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

വനിതാഹോക്കിയില്‍ ഇന്ത്യ കാനഡയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോല്പിച്ചു.അതേസമയം നീന്തലിലും സൈക്‌ളിങ്ങിലും ഇന്ത്യന്‍താരങ്ങള്‍ നിരാശപ്പെടുത്തി.