ഇടിക്കൂട്ടില്‍ സ്വര്‍ണ്ണം പൂക്കുമോ? കണ്ണുംനട്ട് ഇന്ത്യ

Webdunia
ശനി, 2 ഓഗസ്റ്റ് 2014 (11:57 IST)
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കിന്ന് നാല് ബോക്സിങ് ഫൈനല്‍ മത്സരമാണുള്ളത്. ഇതോടെ ഇടിക്കൂട്ടില്‍ ഇന്ത്യ നാലു മെഡല്‍ ഉറപ്പാക്കി. നാലുപേരു സ്വര്‍ണ്ണം നേടിയാല്‍ ഇത്യയുടെ റാങ്കിങില്‍ കുതിപ്പുണ്ടാകും.  നാലുപേര്‍ം ഇന്ന് സ്വര്‍ണമെഡലിനായിട്ടാകും ഇറങ്ങുക.

വനിതകളുടെ 57 കിലോഗ്രാം ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ ലൈഷ്‌റാം ദേവി, പുരുഷന്മാരുടെ 49 കിലോഗ്രാം ലൈറ്റ് ഫ്ലൈവെയ്റ്റില്‍ ദേവേന്ദ്രോ, പുരുഷന്മാരുടെ 75 കിലോഗ്രാം വിഭാഗം മിഡില്‍ വെയ്റ്റില്‍ വിജേന്ദര്‍, 69 കിലോഗ്രാം വെല്‍റ്റര്‍ വെയ്റ്റില്‍ മന്‍ദീപ് ജാംഗ്ര എന്നിവരാണ് ഇന്ന് ഫൈനലിനിറങ്ങുന്നത്.

വനിതാ വിഭാഗം സെമിഫൈനലില്‍ ലൈഷ്‌റാം ദേവി മൊസാംബിക്കിന്റെ മരിയ മചോങ്ഗ്വയെയാണ് തോല്‍പിച്ചത്. ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഷെല്ലി വാട്‌സാണ് എതിരാളി.

പുരുഷ വിഭാഗം സെമിയില്‍ ദേവേന്ദ്രോ വെയ്ല്‍സിന്റെ ആഷ്‌ലി വില്ല്യംസിനെയും തോല്‍പിച്ചു. വടക്കന്‍ അയര്‍ലണ്ടിന്റെ പാഡ്ഡി ബാണ്‍സാണ് ഫൈനലില്‍ ദേവേന്ദ്രോവിന്റെ എതിരാളി. ലണ്ടന്‍ ഒളിംപിക്‌സിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ ദേവേന്ദ്രോ ബാണ്‍സിനോട് പരാജയപ്പെടുകയായിരുന്നു.

ഒളിംപിക് മെഡല്‍ ജേതാവ് കൂടിയായ വിജേന്ദര്‍ വടക്കന്‍ അയര്‍ലണ്ടിന്റെ കൊണ്ണോര്‍ കോയ്‌ലെയെയും മന്‍ദീപ് സ്റ്റീവന്‍ ഡൊണ്ണോളിയെയും തോല്‍പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ സ്‌കോട്ട് ഫിറ്റ്‌സ്‌ജെറാള്‍ഡാണ് മന്‍ദീപിന്റെ എതിരാളി. ഇംഗ്ലണ്ടിന്റെ ആന്റണി ഫ്ലൂവറാണ് കലാശപ്പോരാട്ടത്തില്‍ വിജേന്ദറിന്റെ എതിരാളി