ഗ്രാന്‍ഡ് മാസ്റ്റേഴ്സ് ചെസ്:എസ്എല്‍ നാരായണന് അട്ടിമറി വിജയം
ഒഡീഷയില്‍ നടക്കുന്ന ഗ്രാന്‍ഡ് മാസ്റ്റേഴ്സ് ചെസ് ടൂര്‍ണമെന്റില്‍ മലയാളി താരം എസ്എല്‍ നാരായണന് അട്ടിമറി വിജയം. നാലാം സീഡായി മത്സരിച്ച ജോര്‍ജിയന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ലെവന്‍ പാന്‍സുലായ്‌യയെയാണ് നാരായണന്‍ തോല്‍പ്പിച്ചത്.
കഴിഞ്ഞ വാരം ഹിമാചല്‍പ്രദേശില്‍ നടന്ന ടൂര്‍ണമെന്റില്‍ മികച്ച പ്രകടനംകാഴ്ചവയ്ക്കാന്‍ കഴിയാതിരുന്ന നാരായണന്‍ ഒഡിഷയില്‍ തന്റെ പഴയ ഫോമലേക്ക് തിരിച്ചെത്തുകയായിരുന്നു.
പ്ളസ‌് ടു പഠനാര്‍ത്ഥം കഴിഞ്ഞ സീസണില്‍ കുറച്ചുനാള്‍ കരുക്കളുമായി വിട്ടുനിന്ന നാരായണന്റെ ഗംഭീര തിരിച്ചുവരവാണിത്. പ്ളസ്ടു പരീക്ഷയില്‍ നാരായണന്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയിരുന്നു.