ടെവസിന്റെ പിതാവിനെ തട്ടിക്കൊണ്ടുപൊയി

Webdunia
ബുധന്‍, 30 ജൂലൈ 2014 (14:00 IST)
അര്‍ജന്‍റീന ഫുട്ബോള്‍ താരവും യുവന്‍റസിന്റെ കളിക്കാരനുമായ കാര്‍ലോസ് ടെവസിന്റെ അച്ഛന്‍ യുവാന്‍ ആല്‍ബര്‍ട്ടോ കാബ്രലിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപൊയതായി റിപ്പോര്‍ട്ട്.

മോചനദ്രവ്യത്തിനായാണ് തട്ടിക്കൊണ്ടുപോകലെന്നാണ് അറിയാന്‍ കഴിയുന്നത്. ബ്വേനസ് എയ്റിസിലെ മോറോണ്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്.

അജ്ഞാതര്‍ മോചനത്തിനായി വന്‍ തുകയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം അറിഞ്ഞയുടന്‍ കാര്‍ലോസ് ടെവസ് അര്‍ജന്‍റിനയിലേക്ക് തിരിച്ചിട്ടുണ്ട്.