ഫുട്ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍

വെള്ളി, 28 നവം‌ബര്‍ 2014 (10:18 IST)
ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്രാശയത്തില്‍ അണുബാധയെ തുടര്‍ന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റെയ്ന്‍ ആശുപത്രിയില്‍ ചികത്സയിലായിരുന്ന താരത്തിന്റെ നില വഷളായതിനെ തുടര്‍ന്ന് പ്രത്യേക കെയര്‍ യൂണിറ്റിലേക്ക് പ്രവേശിപ്പിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

വൃക്കയില്‍ കല്ല് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മാസം 12നാണ് പെലെയെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റെയ്ന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് പെലെ വിധേയനായിരുന്നു. തുടര്‍ന്ന് 15 ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും മുത്രാശയത്തില്‍ അണുബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും, സ്വകാര്യതയ്ക്ക് ശല്യമുണ്ടാകാതിരിക്കാനാണ് പ്രത്യേക വിഭാഗത്തിലേക്ക് മാറിയതെന്നും പെലെയുടെ സഹായിയും മുന്‍ കളിക്കാരനുമായ ജോസ് ഫോര്‍നോസ് റോഡ്രിഗസ് അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക