ലോകകപ്പ് സെമിയില്‍ ജര്‍മനിയോട് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയ ബ്രസീല്‍ മൂന്നാം സ്‌ഥാനത്തിനായി ഹോളണ്ടുമായി ഏറ്റുമുട്ടും. ജര്‍മനിയില്‍നിന്നേറ്റ കനത്ത തോല്‍വിയുടെ ഭാരം കഴുകിക്കളയാന്‍ മുന്നാംസ്‌ഥാനമെങ്കിലും ബ്രസീലിനു സ്വന്തമാക്കിയേ മതിയാകൂ.
ക്യാപ്‌റ്റന്‍ തിയാഗോ സില്‍വ സസ്‌പെന്‍ഷനു ശേഷം തിരിച്ചെത്തുന്നത് ബ്രസീലിന് ആശ്വാസമാകും. എങ്കിലും പരുക്കേറ്റു പുറത്തായ സൂപ്പര്‍ താരം നെയ്‌മറുടെ അഭാവം ബ്രസീലിന്റെ സ്‌കോറിംഗിനെ ബാധിക്കും.
കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ബ്രസീലിനെ തോല്‍പിച്ച ഹോളണ്ടിന്റെ ശ്രമം ടുര്‍ണമെന്റിലെ അപരാജിത റെക്കോഡ് നിലനിര്‍ത്താനാവും അവരുടെ ശൃമം.സെമിയില്‍ അര്‍ജന്റീനയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണു ഹോളണ്ട് പരാജയം സമ്മതിച്ചത്.