അമ്പെയ്ത്തിലൂടെ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം
അമ്പെയ്ത്തിലൂടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. പുരുഷന്മാരുടെ അമ്പെയ്ത്ത് കോംപൗണ്ട് വിഭാഗം ടീമിനിലത്തിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം. ദക്ഷിണ കൊറിയൻ ടീമിനെ ഇന്ത്യ 225നെതിരെ 227 പോയിന്റിനാണ് പരാജയപ്പെടുത്തിയത്.
ഫൈനലിൽ രജത് ചൗഹാൻ, സന്ദീപ് കുമാർ, അഭിഷേക് വർമ എന്നിവരുൾപ്പെട്ട ഇന്ത്യൻ ടീമാണ് സ്വർണമണിഞ്ഞത്. ഈ വിഭാഗത്തില്‍ തന്നെ ഇന്ത്യന്‍ വനിതകളും വെങ്കലം നേടി. ഇറാനെ തോല്‍പ്പിച്ചാണ് കോംപൗണ്ട് വിഭാഗത്തിൽ തൃഷാ ദേബ്, പുർവഷ ഷെൻഡെ, സുരേഖ ജ്യോതി എന്നിവർ ഉൾപ്പെട്ട ടീം മെഡൽ നേടിയത്. സ്കോർ: 224-217. ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇതാദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്.