ഒരു ഏഷ്യന്‍ ഗെയിംസില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ എന്ന സര്‍വ്വകാല റെക്കോര്‍ഡ് നേട്ടം കുറിച്ച് ഇന്ത്യ. മിക്‌സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്ത് ഫൈനലില്‍ സ്വര്‍ണ്ണം നേടിയതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 71 ആയി. ഇതോടെയാണ് ഇന്ത്യ സര്‍വ്വകാല നേട്ടത്തീലെത്തിയത്. ഇന്ത്യയുടെ ഓജസ് പ്രവീണും ജ്യോതി സുരേഖയുമാണ് അമ്പെയ്ത്തില്‍ സ്വര്‍ണ്ണം കൊണ്ടുവന്നത്.
2018ലെ ഏഷ്യന്‍ ഗെയിംസില്‍ 70 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്. ഈ നേട്ടമാണ് ഇന്ത്യ മറികടന്നത്. 16 സ്വര്‍ണ്ണവും 26 വെള്ളിയും 29 വെങ്കലവുമടക്കം 71 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 16 സ്വര്‍ണ്ണവും 23 വെള്ളിയും 31 വെങ്കലവുമടക്കം 70 മെഡലുകളായിരുന്നു ഇന്ത്യ നേടിയത്.