44 വർഷത്തെ കാത്തിരിപ്പിന് വിരാമം, ഓസ്ട്രേലിയൺ ഓപ്പൺ ആഷ്‌ലി ബാർട്ടിക്ക്

ഞായര്‍, 30 ജനുവരി 2022 (09:16 IST)
ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ഓസ്ട്രേലിയൻ താരം ആഷ്‍ലി ബാർട്ടിക്ക്. ഫൈനലിൽ യുഎസ് താരം ഡാനിയേൽ കോളിൻസിനെതിരെ ആദ്യ രണ്ട് സെറ്റുകളും (6–3, 7–6) വിജയിച്ചാണ് ആഷ്‌ലി കിരീടം ചൂടിയത്. ടൂർണമെന്റിൽ ഒരു സെറ്റു പോലും ആഷ്‌ലി നഷ്ടമാക്കിയിട്ടില്ല.
 
25കാരിയായ താരത്തിന്റെ മൂന്നാം ഗ്രാൻസ്ലാം നേട്ടമാണിത്. 2019ൽ ഫ്രഞ്ച് ഓപ്പണും 2021ൽ വിമ്പിൾഡണും ആഷ്‌ലി നേടിയിരുന്നു. അതൃസമയം 44 വർഷത്തിനുശേഷം ഓസ്ട്രേലിയൻ ഓപ്പണിൽ ചാംപ്യനാകുന്ന ഓസ്ട്രേലിയൻ വനിതയെന്ന നേട്ടവും ഇന്നത്തെ ജയത്തോടെ അ‌ഷ്‌ലി ബാർട്ടി സ്വന്തമാക്കി. 1978ൽ ക്രിസ് ഒനീലായിരുന്നു അവസാനമായി ഓസ്ട്രേലിയൻ ഓപ്പൺ നേടിയ നാട്ടുകാരി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍