ഒടുവില്‍ മനോജ് കുമാറിന് അര്‍ജുന
ബോക്സിംഗ് താരം മനോജ് കുമാറിന് കൂടി അര്‍ജുന അവാര്‍ഡ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രമന്ത്രിസഭാ യോഗമാണ് ഈ കാര്യത്തില്‍ തീരുമാനമെടുത്തത്.
സമാന പേരുള്ള മറ്റൊരു താരം മരുന്നടിച്ചതിന്റെ പേരില്‍ തനിക്ക് അര്‍ജുന അവാര്‍ഡ് നിഷേധിച്ചെന്നാരോപിച്ച് മനോജ് കുമാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് മനോജ് കുമാറിന് പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമടക്കം മെഡല്‍ നേടിയ മനോജ് കുമാറിന് അര്‍ജുന പുരസ്കാരം നല്‍കാത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ നടപടി വലിയ വിവാദത്തിനിടയാക്കിയിരുന്നു. ഇതോടെ ഈ വര്‍ഷം അര്‍ജുന അവാര്‍ഡ് ലഭിക്കുന്നവരുടെ എണ്ണം പതിനാറ് ആയി.