റയലിൽ നിന്ന് ഡി മരിയ യുണൈറ്റഡിലേക്ക് !

തിങ്കള്‍, 28 ജൂലൈ 2014 (10:34 IST)
അർജന്റീനിയുടെ റയൽ മാഡ്രിഡ് താരം എയ്ഞ്ചല്‍ ഡി മരിയ റയൽ വിടുന്നു. ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാനാണ് മരിയയുടെ ആഗ്രഹം.

ഒരുപിടി വമ്പൻ താരങ്ങൾ പുതിയ സീസണിൽ റയൽ മാഡ്രിഡിലെത്തിയതോടെയാണ് മരിയയ്ക്ക് ഇങ്ങനെ തോന്നിയത്. ജെയിംസ് റോഡ്രിഗ്സ്, ടോണിക്രൂസ് എന്നിവരാണ് റയലിലെ പുതിയ അതിഥികൾ.

ഇവർക്കൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗാരേത്ത് ബാലെയും കരിംബെൻസേമയും ലൂക്കാമൊഡ്രിച്ചുമൊക്കെയാകുമ്പോൾ തനിക്ക് പ്രാധാന്യമുണ്ടാകില്ലെന്ന തിരിച്ചറിവിലാണ് മരിയ. അതിനായി തന്റെ ഏജന്റ് വഴി ശ്രമം നടത്തുകയാണ് ഏൻജൻ ഡി മരിയ.

വെബ്ദുനിയ വായിക്കുക