CWG 2022: "കമാൽ കിയാ ശരത്" കോമൺവെൽത്ത് ഗെയിംസിൽ ഹാട്രിക് സ്വർണം നേടി ശരത് കമാൽ

തിങ്കള്‍, 8 ഓഗസ്റ്റ് 2022 (20:21 IST)
പുരുഷ ടേബിൾ ടെന്നീസ് സിംഗിൾസിൽ സ്വർണ്ണനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ അചന്ത ശരത് കമാൽ. ഇംഗ്ലണ്ടിൻ്റെ ലിയാം പിച്ച്ഫോർഡിനെ 4-1ന് തോൽപ്പിച്ചാണ് ശരത് കമാൽ സ്വർണം നേടിയത്. 
 
ഈ വർഷത്തെ കോമൺവെൽത്ത് ഗെയിംസിൽ ശരത് കമാലിൻ്റെ നാലാം മെഡൽ നേട്ടമാണിത്. നേരത്തെ പുരുഷ ടീം, മിക്സഡ് ടീം മത്സരങ്ങളിൽ ശരത് സ്വർണം നേടിയിരുന്നു. പുരുഷന്മാരുടെ ഡബിൾസിൽ വെള്ളിയും ശരത് കമാൽ സ്വന്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍