കബഡി ലോകകപ്പ്; തായ്‌ലാന്റിനെതിരെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ ഫൈനലില്‍

ശനി, 22 ഒക്‌ടോബര്‍ 2016 (09:23 IST)
കബഡി ലോകകപ്പ് സെമിയില്‍ തായ്‌ലന്റിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. 20 നെതിരെ 73 പോയിന്റുകള്‍ നേടിയായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം. അജയ് താക്കൂറിന്റേയും പ്രദീപ് നര്‍വാളിന്റേയും മികച്ച പ്രകടനങ്ങളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ശനിയാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ഇറാനെയാണ് നേരിടുക.
 
തുടര്‍ച്ചയായി ഏഴ് തവണ ലോകചാമ്പ്യന്‍മാരായ ടീമാണ് ഇന്ത്യ. കഴിഞ്ഞ രണ്ട് ലോകകപ്പിലും ഇറാനെ തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജപ്പാനെ പരാജയപ്പെടുത്തിയായിരുന്നു തായ്‌ലന്‍ഡ് സെമിയില്‍ പ്രവേശിച്ചത്. കൊറിയക്കെതിരെ തകര്‍പ്പന്‍ ജയവുമായാണ് ഇറാന്‍ ഫൈനലില്‍ പ്രവേശിച്ചത്‌.

വെബ്ദുനിയ വായിക്കുക