2013ല്‍ സിനിമയില്‍ അഭിനയം മാത്രമല്ല കായികാധ്വാനവും ഉണ്ടായിരുന്നു

ശനി, 21 ഡിസം‌ബര്‍ 2013 (13:58 IST)
PRO
കായികരംഗത്തെ താരങ്ങളുടെ ജീവിതകഥ ചിത്രമാകുന്ന സിനിമകള്‍ കുറവാണ്. കാരണം കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള താരങ്ങളുടെ ബുദ്ധിമുട്ടും അതോടൊപ്പം ടെക്നിക്കല്‍ ഇഫോര്‍ട്ടിനൊപ്പം കായികാധ്വാനവും ഇതിന്റെ കടമ്പയാകുന്നു.

അഥവാ സിനിമകള്‍ ഉണ്ടായാല്‍ത്തന്നെ അത് പലപ്പോഴും ആ കായികതാരത്തിന്റെ ജീവിതസംഘര്‍ഷങ്ങളെ മാത്രം ചിത്രീകരിക്കുന്നു. എന്നാല്‍ ഇതിനപവാദമായി ഗാലറിയിലും ഒപ്പം കായികതാരത്തിന്റെ മനസിലും ഇരുന്ന് കളിയില്‍ പങ്കെടുക്കുന്ന അനുഭവം പ്രദാനം ചെയ്യുന്നചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2013ല്‍ ഇറങ്ങിയ ചില മനോഹരമായ കായിക ചിത്രങ്ങള്‍.

അടുത്തപേജ്- പറക്കും മില്‍ഖാ





PRO
മില്‍ഖാസിംഗിന്റെ ജീവിതം പ്രമേയമാക്കിയ രാകേഷ്‌ ഓം പ്രകാശ്‌ മെഹ്‌റ ഭാഗ് മില്‍ക്ക ഭാഗ് ചിത്രം തന്നെ മികച്ച പ്രതികരണമാണ് നേടിയത്. ഫര്‍ഹാന്‍ അക്തര്‍ ആണ് ചിത്രത്തിലെ നായകന്‍.

ആത്മകഥയുടെ പകര്‍പ്പവകാശം വെറും ഒരു രൂപക്ക്- അടുത്ത പേജ്

PRO
സിനിമയില്‍ നിന്നുമുള്ള ലാഭത്തിന്റെ ഒരു ഭാഗം പാവപ്പെട്ട കുട്ടികളെ സഹായിക്കുവാന്‍ താന്‍ തുടങ്ങിയ മിൽഖാ ചാരിറ്റബിള്‍ ട്രസ്റ്റിനു നല്‍കാം എന്നുള്ള വ്യവസ്ഥയില്‍ ആത്മകഥയുടെ പകര്‍പ്പവകാശം വെറും ഒരു രൂപക്കാണ് സിനിമാനിര്‍മ്മാതാക്കള്‍ക്ക് അദ്ദേഹം നല്‍കിയത്

റഷ്- അടുത്തപേജ്


PRO
ജെയിംസ് ഹണ്ടെന്ന ഇംഗ്ലീഷ് പ്ലേബോയിയും ഒസ്ട്രേലിയന്‍ താരം നികി ലോഡയുമായി 1970ല്‍ നടന്ന ഫോര്‍മുല വണ്‍ റെയ്സിന്റെ പുനരാവിഷ്കരണമായിരുന്നു ഈ ചിത്രം.

26.9 മില്യണ്‍ ഡോളര്‍ വരുമാനം നേടി- അടുത്ത പേജ്


PRO
ക്രിസ് ഹെംസ്വര്‍ത്ത്, ഡാനിയല്‍ ബ്രൂല്‍, ഒലീവിയ വൈല്‍ഡ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. റോണ്‍ ഹോവാര്‍ഡാണ് ചിത്രം സംവിധാനം ചെയ്തത്. 26.9 മില്യണ്‍ ഡോളറാണ് ചിത്രം നേടിയത്.

വര്‍ണവിവേചനം തകര്‍ത്ത ബേസ്ബോള്‍- അടുത്ത പേജ്

PRO
വര്‍ണവിവേചനം മറികടന്ന് 1947ല്‍ മേജര്‍ ലീഗ് ബേസ്‌ബോളില്‍ കളിച്ച അഫ്രോഅമേരിക്കന്‍ താരമായ ജാക്കീ റോബിന്‍സണിന്റെ ജീവിതസമരത്തിന്റെ കഥയാണ് 42 പറയുന്നത്. അദ്ദേഹത്തിന്റെ ജേഴ്സി നമ്പരായിരുന്നു 42 എന്നത്.

ഒബാമ കുട്ടികളോട് പറഞ്ഞു ഇവരെ ഓര്‍മ്മിക്കൂ- അടുത്ത പേജ്

വെബ്ദുനിയ വായിക്കുക