സ്റ്റെഫി ഗ്രാഫിന്റെ പിതാവ് പീറ്റര്‍ ഗ്രാഫ് നിര്യാതനായി
തിങ്കള്‍, 2 ഡിസംബര്‍ 2013 (16:40 IST)
PRO
പ്രശസ്തനായ ടെന്നീസ് താരം സ്റ്റെഫിഗ്രാഫിന്റെ അച്ഛന് പീറ്റര്‍ ഗ്രാഫ് (75) നിര്യാതനായി. സ്റ്റെഫി ഗ്രാഫിന്റെ കോച്ചും ഇദ്ദേഹം തന്നെയായിരുന്നു. അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച രാത്രിയാണ് മരിച്ചത്.
1997ല്‍ നികുതി വെട്ടിപ്പുകേസില്‍ അറസ്റ്റിലായതോടെയാണ് അദ്ദേഹം കോച്ചിങ് രംഗത്ത് നിന്നും വിട്ടുനില്‍ക്കുന്നത്. ഒരുവര്‍ഷം തടവുശിക്ഷയ്ക്ക് ശേഷം തിരിച്ചെത്തിയ പീറ്റര്‍ വിദേശ താരങ്ങള്‍ക്ക് പരിശീലനം നല്കി വരികയായിരുന്നു.
സ്റ്റെഫി തന്റെ കരിയറില്‍ 22 ഗ്രാന്‍ഡ്സ്ലാം കീരീടങ്ങള്‍ സ്വന്തമാക്കിയ ശേഷമാണ് ടെന്നീസില്‍ നിന്ന് വിടവാങ്ങിയത്.