സ്പോര്‍ട്സ്‌മാന്‍ ഓഫ് ദ ഇയര്‍: ഷൂട്ടര്‍ വിജയ് കുമാര്‍

ശനി, 20 ഒക്‌ടോബര്‍ 2012 (14:15 IST)
PRO
PRO
സര്‍വീസസ് ബെസ്റ്റ് സ്പോര്‍ട്സ്മാന്‍ ഒഫ് ദ ഇയറായി ലണ്ടന്‍ ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവായി ഷൂട്ടര്‍ വിജയ് കുമാറിനെ തെരെഞ്ഞെടുത്തു.

ന്യൂഡല്‍ഹിയിലെ സൈനിക ആസ്ഥാനത്തു നടന്ന ചടങ്ങില്‍ നേവി ചീഫ് അഡ്മിറല്‍ ഡി കെ ജോഷി താരത്തിന് ഒരു ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചു.

ലണ്ടന്‍ ഒളിമ്പിക്സില്‍ റാപ്പിഡ് പിസ്റ്റള്‍ ഫയറിംഗിലാണ് വിജയകുമാര്‍ രാജ്യത്തിന്റെ അഭിമാനമായി മാറി വെള്ളിമെഡല്‍ നേടിയത്.

വെബ്ദുനിയ വായിക്കുക