സോംദേവിനെ ഭാംബ്രി തോല്‍‌പ്പിച്ചു

Webdunia
ശനി, 8 ഫെബ്രുവരി 2014 (12:29 IST)
PRO
എടിപി ചാലഞ്ചര്‍ ടെന്നിസ് സെമിയില്‍ ഇന്ത്യയുടെ ഒന്നാം സീഡ് താരം സോംദേവ് ദേവ്‌വര്‍മനെ യുവതാരം യൂക്കി ഭാംബ്രി തോല്‍‌പ്പിച്ചു.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക റാങ്കിങ്ങില്‍ തന്നെക്കാള്‍ 71 സ്ഥാനം താഴെയുള്ള ഭാംബ്രിയോട് സോംദേവ് പരാജയപ്പെട്ടത് (6-2, 6-4). മത്സരം ഒരു മണിക്കൂറും 41 മിനിറ്റും നീണ്ടുനിന്നു.

റഷ്യയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ അലക്‌സാണ്ടര്‍ കുഡ്രിയവത്‌സേവാണ് ഫൈനലില്‍ യൂക്കി ഭാംബ്രിയുടെ എതിരാളി. യൂക്കി ഭാംബ്രി ന്യൂസീലന്‍ഡുകാരന്‍ മൈക്കല്‍ വീനസിനൊപ്പം പുരുഷ ഡബിള്‍സിന്റെ ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്.